New Update
രാജകുമാരി: വില്‍പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ച സഹോദരങ്ങളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശികളായ വര്‍ഗീസ് (27), സഹോദരന്‍ ജയന്‍ (24) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്നും 1. 300 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.
Advertisment
തമിഴ്‌നാട്ടില്‍നിന്നു എത്തിക്കുന്ന കഞ്ചാവ് ചില്ലറ വില്‍പന നടത്തുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.