New Update
കോഴഞ്ചേരി: തെക്കേമല ട്രൈഫന്റ് ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു കാര്‍ യാത്രികര്‍ക്ക് പരുക്ക്.
Advertisment
ഇന്നലെ വൈകിട്ട് അഞ്ചിന് പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂരിന് പോവുകയായിരുന്ന സ്വകാര്യ ബസും പത്തനംതിട്ടയില്‍ വിവാഹത്തിൽ പങ്കെടുക്കാന്‍ പോയ തിരുവനന്തപുരം സ്വദേശികളുടെ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
/sathyam/media/post_attachments/Mr2mXoXl3QPyZgRm6Gr8.jpeg)
കാറിലുണ്ടായിരുന്ന തിരുവനന്തപുരം പട്ടം സ്വദേശികളായ ബി.എസ്. പിള്ള, ജിഷ്ണു, നിവേദിത, പ്രിയ എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. അപകടത്തെത്തുടർന്ന് ടി.കെ. റോഡില്‍ ഗതാഗതം തടസപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us