പത്തനംതിട്ടയിൽ കാറ്റും മഴയും ശക്തം; മൂഴിയാർ ഡാമിൽ ജല നിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണ കൂടം, റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

author-image
neenu thodupuzha
New Update

പത്തനംതിട്ട: തിങ്കളാഴ്ച്ച ഉച്ചയോടെ പത്തനംതിട്ട ജില്ലയിൽ കനത്ത മഴയും കാറ്റുമാണ്. ഇതേത്തുടർന്ന്  മൂഴിയാർ ഡാമിൽ ജല നിരപ്പ് ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഇതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

Advertisment

കക്കാട് പവർ പ്രോജക്ടിലും സാങ്കേതിക തടസമുണ്ടായിരുന്നു. കക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി.  രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതോടെയാണ് റെഡ്  അലെര്‍ട്ട് പ്രഖ്യാപിച്ചത്.

publive-image

ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് കലക്ടർ ദിവ്യ എസ്. അയ്യർ  അറിയിച്ചു. ഡാം തുറക്കുന്നതോടെ നദിയിൽ ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

കക്കാട്ടാറിന്‍റെയും മൂഴിയാര്‍ മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയും ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നദിയിലേക്ക് ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Advertisment