പിറന്നാളാഘോഷം കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; വരദൂരിൽ കാറിനടിയിൽപ്പെട്ട് യുവാവിന് ദരുണാന്ത്യം

author-image
neenu thodupuzha
New Update

കൽപ്പറ്റ: വയനാട് വരദൂരിൽ കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. മീനങ്ങാടി സെന്‍റർ വരദൂരിലെ ലോറി ഡ്രൈവർ പ്രദീപിന്റെ മകൻ അഖിലാ(25)ണ് മരിച്ചത്.

Advertisment

തിങ്കളാഴ്ച അഖിലിന്‍റെ പിറന്നാളായിരുന്നു. കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. താഴെ വരദൂരിൽ നിന്നും ചവുണ്ടേരി പാടിക്കര റോഡിൽ  തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

publive-image

താഴെവരദൂര്‍ ടെലഫോണ്‍ എക്‌സേഞ്ചിന് സമീപത്ത് നിന്ന് കാര്‍ ചൗണ്ടേരിയിലേക്കുള്ള തെറ്റ് റോഡിലേക്ക് കടന്നതോടെ റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിടിയിൽ പെടുകയായിരുന്നെന്നാണ് വിവരം.

റോഡിൽ വെളിച്ചമില്ലാത്തതിനാൽ ഇരുട്ടിൽ കാറിനടിയിൽപ്പെടുകയായിരുന്നെ ന്ന് നാട്ടുകാർ പറഞ്ഞു. പ്രമീളയാണ് അമ്മ. സഹോദരി: ആതിര. അഖിലിന്‍റെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

 

Advertisment