New Update
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതിയെ വിളപ്പില്‍ശാല പോലീസ് പിടികൂടി. കുണ്ടമന്‍ കടവില്‍ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് (26) ആണ് അറസ്റ്റിലായത്.
Advertisment
പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ വച്ച് പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു.
മാനസികമായി തകർന്ന പെണ്‍കുട്ടി അടുത്ത ബന്ധുവിനോട് വിവരം പറയുകയും വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുരേഷ് കുമാര്‍, എസ്.ഐ ആശിഷ്, ജിഎസ് ഐ ബൈജു, സിപിഓമാരായ പ്രജു, രാജേഷ്, അജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.