ചങ്ങനാശേരി: സിനിമ സീരിയല്‍ ഷൂട്ടിങ്ങുകളിലെ ഡ്രോണ്‍ കാമറ വിദ്ധന്‍ എം.ഡി.എം.എയുമായി എക്‌െസെസിന്റെ പിടിയില്‍. ഇടുക്കി കുന്നത്ത് മറ്റം അനീഷ് ആന്റണിയാണ് (23) നാലു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
കോട്ടയം എക്‌െസെസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. നിരവധി കോളജ് വിദ്യാര്‍ഥികള്‍ ഇയാളില്‍നിന്ന് എം.ഡി.എം.എ. വാങ്ങാറുണ്ടെന്ന് വ്യക്തമായതായി എക് സൈസ് പറഞ്ഞു.
ഒരു ഗ്രാം എം.ഡി.എം.എ 5000 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. ചങ്ങനാശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നുമാഫിയയുടെ പ്രധാന കണ്ണിയാണു പിടിയിലായത്.
റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ.ആര്‍. ബിനോദ്, കെ.എന്‍. വിനോദ്, സിവില്‍ എക്‌െസെസ് ഓഫിസര്‍മാരായ വി. വിനോദ്കുമാര്‍, കെ.എസ്. നിമേഷ്, കെ.വി. പ്രശോഭ്, ഹാംലറ്റ്, നിഫി ജേക്കബ്, ബി.എം. നൗഷാദ്, എം.പി. ധന്യമോള്‍, ഡ്രൈവര്‍ കെ.കെ. അനില്‍ എന്നിവര്‍ പങ്കെടുത്തു.