ടാർപായ  കെട്ടിയുറപ്പിക്കാൻ ലോറി  നിർത്തിയിറങ്ങി, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് കയറി ഡ്രൈവർ മരിച്ചു; ടാങ്കർ ലോറി പൂർണമായി തകർന്നു 

author-image
neenu thodupuzha
New Update

തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു.

Advertisment

publive-image

ഗുജറാത്തിലെ സൂറത്തിൽ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവർ കർണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ(59) ആണ് മരിച്ചത്. ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടം.

ലോറിയിലെ ചരക്കിന് മുകളിലുണ്ടായിരുന്ന ടാർപായ അഴിഞ്ഞ് പോയത് കെട്ടിയുറപ്പിക്കാനായി ലോറി റോഡരികിൽ നിർത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നു ചന്ദ്രപ്പ. കെട്ടികൊണ്ടിരിക്കെ പിന്നിൽ നിന്നും വന്നിരുന്ന ഗ്യാസ് ടാങ്കർ ഇടിച്ചു കയറുകയായിരുന്നു. ചന്ദ്രപ്പ അപകട സ്ഥലത്ത് തന്നെ മരിച്ചു.

ടാങ്കർ ലോറി പൂർണമായും തകർന്നു. പരിക്കേറ്റ ഗ്യാസ് ടാങ്കർ ഡ്രൈവർ പാലക്കാട് പാമ്പുമല സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment