New Update
ആലപ്പുഴ: മോട്ടോർ സൈക്കിൾ ഷോ റൂമിൽ നിന്നും എൻജിൻ ഓയിലും സ്പെയർ പാർട്സും മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കരുവാറ്റ താമല്ലക്കൽ സ്വദേശിയായ സോമനെ (58)യാണ് അറസ്റ്റ് ചെയ്തത്.
Advertisment
കരീലകുളങ്ങരയിലുള്ള മോട്ടോർ സൈക്കിൾ ഷോ റൂമിൽ നിന്നും എൻജിൻ ഓയിൽ, സ്പെയർ പാർട്സ് എന്നിവയാണ് മോഷ്ടിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ സുരക്ഷാ ജീവനക്കാരൻ ആയി ജോലി ചെയ്തു വരികയാണ് ഇയാൾ.
തുടർന്ന് സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു. സിസി ടിവി തുണി ഉപയോഗിച്ച് മറച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ മുതൽ ഒരു വർഷമായി മോഷണം പോയതായി ഷോറൂം അധികൃതർ അറിയിച്ചു.