മദ്യപിച്ചെത്തി ഭാര്യയെയും മകളെയും വീട്ടില്‍ക്കയറി മര്‍ദിച്ചു; ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍

author-image
neenu thodupuzha
New Update

വണ്ണപ്പുറം: മദ്യപിച്ചെത്തി ഭാര്യയെയും മകളെയും വീട്ടില്‍ കയറി മര്‍ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം മുട്ടുകണ്ടം പുളിഞ്ചോട്ടില്‍ സജി, സഹോദരന്‍ വില്‍സണ്‍ എന്നിവരെയാണ്  അറസ്റ്റു ചെയ്തത്.

Advertisment

publive-image

15-ന്  വൈകുന്നേരമായിരുന്നു സംഭവം. മദ്യപിച്ചു വീട്ടിലെത്തിയ സജിയും വില്‍സണും ചേര്‍ന്ന് സജിയുടെ ഭാര്യ ഷൈബിയെയും മകളെയും മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഷൈബിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് രണ്ടുപേരെയും കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

വീട്ടില്‍ കയറി മര്‍ദിച്ചു പരിക്കേല്‍പിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment