New Update
തൊടുപുഴ: അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യവേ മൂന്നു യുവാക്കളെ പിടികൂടി.
Advertisment
ഏഴുമുട്ടം ഞറുക്കുറ്റി ചക്കാലയില്‍ സനല്‍ സന്തോഷ് (21), തൊടുപുഴ കവണിശ്ശേരി കിരണ്‍ മഹേഷ് (18), പാലക്കുഴ മാറിക മാഞ്ചോട്ടില്‍ ഷിന്റോ രാജു (23) എന്നിവരാണ് പിടിയിലായത്. സനല്‍ സന്തോഷിനെയും കാമുകിയെയും കഞ്ചാവ് സഹിതം കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റ് ചെയ്തിരുന്നു.
പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ കണ്ട് കൈയ്യിലുള്ള 500 രൂപ വീതം വിലവരുന്ന കഞ്ചാവ് പൊതികള്‍ മൂവരും പുഴയിലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പ്രതികളെ ഓടിയെത്തി പിടികൂടുകയായിരുന്നു. പുഴയില്‍ വീഴാതെ കരയില്‍ വീണ രണ്ട് കഞ്ചാവ് പൊതി കഞ്ചാവ് പോലീസ് കണ്ടെടുത്ത് കേസെടുത്തു. പ്രതികള്‍ക്ക് എതിരെ മുമ്പും കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് രാത്രി കോടതിയില്‍ ഹാജരാക്കും.