2000-ത്തില്‍ ലണ്ടനില്‍ നടന്ന മത്സരത്തില്‍ മിസ് വേള്‍ഡ് കിരീടം ചൂടിയപ്പോള്‍ അമേരിക്കയിലെ വീട്ടിലിരുന്ന് ആ ചടങ്ങ് നിക്കും അമ്മ ഡെനീസ് മില്ലര്‍ ജൊനാസും ഒരിമിച്ചിരുന്ന് കണ്ടെന്നും ഇക്കാര്യം ഡെനീസ് മില്ലര്‍ തന്നെയാണ് വിവാഹശേഷം തന്നോട് പറഞ്ഞതെന്നും നടി പ്രിയങ്കാ ചോപ്രാ.
ലവ് എഗെയ്ൻ എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജെന്നിഫര്‍ ഹഡ്സണന്റെ ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഈ ചിത്രത്തില്‍ നിക്കും അഭിനയിക്കുന്നുണ്ട്. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ...
'' നിക്ക് ചെറിയ കുട്ടിയായിരുന്നപ്പോഴാണ് എന്നെ ആദ്യമായി കണ്ടത്. അതും ടെലിവിഷനിലൂടെ. വിവാഹശേഷം നിക്കിന്റെ അമ്മ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അതു കേട്ടപ്പോള്‍ കൗതുകവും അമ്പരപ്പും തോന്നി. പതിനെട്ടാം വയസ്സിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്. ആ ചടങ്ങ് നിക്ക് കണ്ടിരുന്നെന്ന് അമ്മ പറഞ്ഞു.
എന്നെ അന്ന് ടെലിവിഷനില്‍ കണ്ടതായി ഓര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2000 നവംബറില്‍ ആയിരുന്നു ഈ ചടങ്ങ്. അതിന് തൊട്ടുമുമ്പുള്ള ജൂലൈയില്‍ എനിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നു. പക്ഷേ, ഞാൻ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു.
നിക്കിന്റെ അച്ഛൻ കെവിൻ സീനിയറിന് സൗന്ദര്യ മത്സരങ്ങള്‍ കാണുന്നത് വലിയ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അവര്‍ മിസ് വേള്‍ഡ് മത്സരം കണ്ടത്. ഇതിനിടയില്‍ നിക്കും അവര്‍ക്ക് അരികിലെത്തി മത്സരത്തിന്റെ അവസാനഭാഗങ്ങള്‍ കാണുകയായിരുന്നുവെന്നും അമ്മ പറഞ്ഞു".
2017-ലെ ഗലെ പുരസ്കാര വേദിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയിക്കുകയും 2018 ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറക്കുകയും ചെയ്തു.