കട്ടപ്പന: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലെ പ്രധാനികള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കുട്ടപ്പന്‍ (60), കോതമംഗലം കരിങ്ങഴ ചേലാട് വെട്ടുപറമ്പില്‍ റെജി (51) എന്നിവരാണ് പോലീന്റെ പിടിയിലായത്.
കേസില്‍ നേരത്തെ നാല് പേര്‍ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ കുട്ടപ്പനാണ് തട്ടിപ്പ് സംഘത്തിന് മുക്കുപണ്ടം എത്തിച്ചു നല്‍കിയത്. കോതമംഗലം സ്വദേശിയായ റെജിയാണ് കുട്ടപ്പന് വ്യാജ ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്.
അറസ്റ്റിലായ കുട്ടപ്പനും റെജിക്കും സംസ്ഥാനത്ത് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ കേസുകളുണ്ട്. കുട്ടപ്പന്‍ വാഹന മോഷണക്കേസിലെ പ്രതിയുമാണ്.
കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്‌മോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പീരുമേട് ഐ.പി. സുമേഷ് സുധാകരന്‍, സി.പി.ഒ അങ്കു കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.