New Update
പത്തനംതിട്ട: വടശേരിക്കര ബൗണ്ടറിയില്‍ കടുവയിറങ്ങി പ്രദേശത്തെ ഒരു ആടിനെ പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നെന്ന് നാട്ടുകാർ. കടുവയെ നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Advertisment
മുന്‍പ് തന്നെ ഈ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭയന്നിരുന്ന വീട്ടുകാരും മറ്റു നാട്ടുകാരുമാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.