മലപ്പുറം: ബംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗം 26 ഗ്രാം എംഡിഎംഎയുമായി ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍.
പുല്ലങ്കോട് സ്വദേശി ചൂരപിലാന്‍ മുഹമ്മദ് നിഹാലിനെ(23)യാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടിയത്. ബംഗളുരുവിൽ ബിഎസ്സി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നിഹാൽ.
ബംഗളൂരുവില്‍നിന്നും വില്‍പനക്കായി സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എംഡിഎംഎ എത്തിക്കുന്ന സംഘത്തില്‍പ്പെട്ട കണ്ണിയാണ് നിഹാലെന്ന് പോലീസ് പറഞ്ഞു.