New Update
കുവൈറ്റ്: കഴിഞ്ഞയാഴ്ച്ച വരയുള്ള കണക്കു പ്രകാരം കുവൈറ്റിൽ താമസ നിയമം ലംഘിക്കുന്നവരുടെ എണ്ണം 130,100 ആയി.
Advertisment
ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആർട്ടിക്കിൾ 18 വിസ (സ്വകാര്യ മേഖലയിലെ ജീവനക്കാർ) പ്രകാരം പ്രവാസികളുടെ എണ്ണം 1,408,030 ആയി.
ആർട്ടിക്കിൾ 20-ന് കീഴിലുള്ളവർ (ഗാർഹിക തൊഴിലാളികൾ) 783,372-ലും ആർട്ടിക്കിൾ 22-ന് (കുടുംബം അല്ലെങ്കിൽ ആശ്രിത വിസ) കീഴിലുള്ളവർ 512,306-ലും എത്തിയെന്നുമാണ് റിപ്പോർട്ട്.
രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരും തൊട്ടു പിറകെ രണ്ടാം സ്ഥാനത്തു ഇജിപ്‌ഷൻ പൗരന്മാരും മൂന്നാം സ്ഥാനത്തു പിലിപീൻസ് പൗരന്മാരുമാണെന്നും റിപ്പോർട്ട് പറയുന്നു.