സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്പളം വർധിപ്പിച്ചു; പ്രതിമാസം 7.5 ലക്ഷം

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: പൈലറ്റുമാരുടെ പ്രതിമാസ ശമ്ബളം 7.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചെന്ന് സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് അറിയിച്ചു.

Advertisment

മാസത്തില്‍ 75 മണിക്കൂര്‍ വിമാനം പറത്തുന്നതിനുള്ള വേതനമാണ് ഇത്. സ്‌പൈസ് ജെറ്റിന്റെ 18-ാം വാര്‍ഷിക ചടങ്ങിലായിരുന്നു പ്രഖ്യാപനം.

publive-image

ശമ്പള വര്‍ധന മെയ് 16 മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നെന്ന് അധികൃതര്‍ അറിയിച്ചു. പൈലറ്റുമാരുടെ ശമ്പളത്തിനു  പുറമേ പരിശീലകരുടേയും ഫസ്റ്റ് ഓഫീസര്‍മാരുടേയും ശമ്പളത്തിൽ  ആനുപാതിക വര്‍ധനവ് വരുത്തിയിട്ടുണ്ട്. ശമ്ബളത്തിന് പുറമെ ക്യാപ്റ്റന്‍മാര്‍ക്ക് പ്രതിമാസം 1,00,000 വരെ പ്രതിമാസ ലോയല്‍റ്റി റിവാര്‍ഡും എയര്‍ലൈന്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ നവംബറില്‍ സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്പളം പരിഷ്‌കരിച്ചിരുന്നു. 80 മണിക്കൂര്‍ പ്രതിമാസ പറക്കലിന് ഏഴ് ലക്ഷം രൂപ എന്നാണ് അന്ന് നിശ്ചയിച്ചിരുന്നത്.

നേരത്തെ, ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് സ്‌പൈസ് ജെറ്റില്‍ ജീവനക്കാര്‍ സമരത്തിനിറങ്ങിയിരുന്നു. ബാധ്യതകള്‍ കുറച്ച്‌ പുനരുജ്ജീവനത്തിന്റെ പാതയിലാണ്  കമ്പനിയെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാര്‍ ആന്‍ഡ് എം.ഡി. അജയ്‌സിങ് പറഞ്ഞു.

Advertisment