New Update
എരുമേലി: പണം നല്‍കാതിരുന്നതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.
Advertisment
കൊരട്ടി ഭാഗത്ത് കൊണ്ടുപ്പറമ്പില്‍ അഖില്‍ വിജയന്‍ (31), ആലംപരപ്പ് കോളനി ഭാഗത്ത് കേളിയംപറമ്പില്‍ അലന്‍ ജോണ്‍ (24), കൊരട്ടി ഭാഗത്ത് കരിമ്പനാകുന്നേല്‍ അമല്‍ കെ. ഷാജി (21) നേര്‍ച്ചപ്പാറ തെങ്ങുംവിളയില്‍ അനന്തു അജി (23) ആലംപരപ്പ് കോളനി പുത്തന്‍വിളയില്‍ അനന്തു മോഹനന്‍ (25) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സംഘം ചേര്‍ന്ന് 19നു രാത്രി പത്തരയോടെ എരുമേലി വാഴക്കാല പെട്രോള്‍ പമ്പിന് സമീപം മുട്ടപ്പള്ളി സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.