പാസ്‍വേഡ് പങ്കിടുന്നതില്‍ നിലപാട് കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്; കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് അക്കൗണ്ട് പാസ്‍വേഡ് പങ്കിടേണ്ടെന്ന് നിലപാട്

author-image
neenu thodupuzha
Updated On
New Update

അടുത്ത കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് അക്കൗണ്ട് പാസ്‍വേഡ് പങ്കിടേണ്ടെന്ന നി ലപാടുമായി നെറ്റ്ഫ്ലിക്സ്. പ്ലാറ്റ്ഫോമിന്റെ വരുമാനം വര്‍ധിപ്പിക്കലിന്റെ ഭാഗമായാണ് തീരുമാനം.

Advertisment

publive-image

പരമാവധി പേരെ കൊണ്ട് നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്യിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പാസ് വേഡ് പങ്കുവയ്ക്കല്‍ നിയന്ത്രിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഒരു വീട്ടിലുള്ളവര്‍ക്ക് ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എന്നതാണ് പുതിയ രീതി. നിലവില്‍  വ്യാപകമായി നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇത് ടിവി, സിനിമ എന്നിവയ്ക്കായി മുടക്കുന്ന തങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. പാസ്‍വേഡ് ഷെയര്‍ ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിച്ചിട്ടുണ്ട്.

അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അക്കൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നതാണ് മെച്ചം. നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ രീതി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഏപ്രിലില്‍ നെറ്റ്ഫ്ലിക്സിന്റെ വരിക്കാരുടെ എണ്ണം ഏകദേശം 23.25 കോടിയോളം എത്തിയതായി കമ്പനി അറിയിച്ചിരുന്നു. യുഎസില്‍ പ്രായപൂര്‍ത്തിയായ ഉപഭോക്താക്കള്‍ ആദ്യമായി നെറ്റ്ഫ്ലിക്സ്, ടിക്ടോക്ക്, യൂട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പണം ചെലവാക്കി തുടങ്ങിയത് കമ്പനിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. നിലവില്‍ നെറ്റ്ഫ്ലിക്സ് അംഗങ്ങൾക്ക് പ്രൊഫൈൽ പരസ്പരം കൈമാറാകും. കൂടാതെ ഉപയോക്താവിന് അവരുടെ സെര്‍ച്ച് ഹിസ്റ്ററിയും ശുപാർശകളും സൂക്ഷിക്കാനുമാകും.

പാസ് വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയല്ല പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവച്ചാല്‍ മതിയെന്നാണ് പുതിയ അപ്ഡേറ്റിലൂടെ നെറ്റ്ഫ്‌ളിക്‌സ്  ലക്ഷ്യമിടുന്നത്.

Advertisment