തെങ്കാശിയില്‍ ബസും കാറും കൂട്ടിയിടിച്ച്  ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു; ദാരുണാന്ത്യം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ

author-image
neenu thodupuzha
New Update

തെന്മല: തമിഴ്‌നാട് തെങ്കാശി ജില്ലയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു.  നിരവധി പേര്‍ക്ക് പരിക്കേറ്റു. ശങ്കരന്‍കോവിലിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം.

Advertisment

publive-image

ബന്ദപ്പുള്ളി ഗ്രാമത്തിലെ ഗുരുസ്വാമി, വെളുത്തൈ ഉദയമ്മാള്‍, മനോജ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ഇവർ തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവരുമ്പോഴാണ്  അപകടമുണ്ടായത്.

അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തെങ്കാശി ജില്ലാ കളക്ടര്‍ ദുരൈ രവിചന്ദ്രന്‍ ഉത്തരവിട്ടു. മരിച്ചവരുടെ മൃതദേഹം ശങ്കരന്‍കോവില്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisment