കരിപ്പൂരില്‍ കള്ളക്കടത്തു സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

മലപ്പുറം: വിമാനമാര്‍ഗം യാത്രക്കാര്‍ കടത്തികൊണ്ടു വരുന്ന സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ആറംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കക്കാട് സ്വദേശി ഫാത്തിമ നിവാസില്‍ മജീഫ്(28), അങ്കമാലി ചുള്ളി സ്വദേശി കോളോട്ട് കുടി ടോണി ഉറുമീസ്(34) എന്നിവരെയാണ് കരിപ്പൂര്‍ പോലീസും നിലമ്പൂര്‍, കൊണ്ടോട്ടി ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ ഓടി രക്ഷപ്പെട്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 4.30 മണിയോടെ ന്യൂ മാന്‍ ജംഗ്ഷനില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഗവ. ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച വ്യാജ നമ്പര്‍ പ്ലേറ്റു വച്ച ജീപ്പിലാണ് ആറംഗ സംഘം സഞ്ചരിച്ചിരുന്നത്.പരിശോധനയ്ക്കായി പോലീസ് സമീപിച്ച സമയം പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും രണ്ടു പേരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു. വിമാന മാര്‍ഗം കടത്തികൊണ്ടു വരുന്ന സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ വേണ്ടി എത്തിയതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോടു പറഞ്ഞു. 

 

Advertisment