തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം.
2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലമാണ് ( LIVE Kerala Plus Two 12th Results 2023) പുറത്തുവന്നത്.
78.39 ആണ് വി എച്ച് എസ് ഇ വിജയശതമാനം. സയൻസ് ഗ്രൂപ്പിൽ 87.31 ശതമാനം വിജയം ഉണ്ടായപ്പോൾ ഹ്യുമാനിറ്റിസ് വിഭാഗത്തിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനം വിജയവുമാണ് ഉണ്ടായത്. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും.
ഫലമറിയാൻ കഴിയുന്ന വെബ്സൈറ്റുകൾ ഏതെന്നും എങ്ങനെയാണ് പ്ലസ് ടു ഫലം അറിയേണ്ടതെന്നും വിശദമായി അറിയാം.
നാലു മണി മുതൽ www.results.kite.kerala.gov.in , www.keralaresults.nic.in , www.results.kerala.gov.in , www.examresults.kerala.gov.in , www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിലും SAPHALAM 2023, PRD Live, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.