New Update
പാലക്കാട്: കൂറ്റനാട് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കൽ അബൂബക്കറാ(62)ണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/QsJ52bNJJwVKgjxVc0P6.webp)
കൂറ്റനാട് പള്ളിക്ക് സമീപമുള്ള പമ്പിൽ നിന്ന് പെട്രോൾ അടിച്ച് റോഡിലേക്ക് കേറി വരികയായിരുന്ന കാറും അബൂബക്കർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയും ബൈക്ക് തെറിച്ച് എതിരെ വരികയായിരുന്ന കാറിനു മുകളിൽ ഇടിക്കുകയുമായിരുന്നു. ഉടൻ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us