പെണ്‍കുട്ടിയെ കാട്ടിനുള്ളിലിരുത്തി   ടൗണിലെത്തി ഭക്ഷണം വാങ്ങി നൽകും,  മൂന്നു ദിവസമായി കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് വനത്തിനുള്ളിൽ; പതിനാറുകാരിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

തൊടുപുഴ: പതിനാറുകാരിയെ വിളിച്ചിറക്കി കൊണ്ടുപോയി  വനത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.  തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണ(19)നെയാണ്  അറസ്റ്റു ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

Advertisment

publive-image

ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാട്ടിനുള്ളിലിരുത്തിയശേഷം തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണ് കാട്ടില്‍ കഴിഞ്ഞത്.  പെണ്‍കുട്ടി യദുകൃഷ്ണനൊപ്പം പോയതായി  വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ വനമേഖലയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് ചൊവ്വാഴ്ച പെണ്‍കുട്ടിയെ തേക്ക് പ്ലാന്റേഷനില്‍ അവശനിലയില്‍ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിനു വിധേയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. ഇതോടെ  പോക്‌സോവകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.

കൂടാതെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പും ചുമത്തി. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

Advertisment