രാവിലെ എണീക്കുമ്പോള്‍ ശരീരത്ത് വേദനയുണ്ടോ? ഇതാണ് കാരണം 

author-image
neenu thodupuzha
New Update

ഉറങ്ങുന്ന രീതി 

publive-image

Advertisment

ഉറങ്ങുന്ന രീതി തന്നെ നമുക്ക് ആരോഗ്യം നല്‍കുന്നതായിരിക്കും. പലപ്പോഴും ഇത് ശരീരത്തിന് വേദനയുണ്ടാക്കുന്നതിലേക്ക് എത്തിക്കും. എന്നാല്‍, പൊതുവേ ഒരു ഭാഗത്തേക്ക് ചരിഞ്ഞ് കിടന്നുറങ്ങുന്നത് നല്ലതാണെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ അല്‍പം ഭീകരമായി മാറും. ഈ അവസ്ഥയെ നമ്മള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ.

വിറ്റാമിന്‍ ഡിയുടെ കുറവ്

publive-image

നമ്മുടെ ശരീരത്തിന് അത്യാവശ്യമായി വേണ്ടയൊന്നാണ് വിറ്റാമിന്‍ ഡി. എന്നാല്‍, ഇതിന്റെ കുറവ് നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കും. പലപ്പോഴും ആവശ്യത്തിന് വിറ്റാമിന്‍ ഡി ശരീരത്തില്‍ ഇല്ലെങ്കില്‍ ഹൈപ്പോകാല്‍സെമിയ അല്ലെങ്കില്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുന്ന അവസ്ഥയുണ്ടാകാം. എന്നാല്‍, ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുന്നത് പലപ്പോഴും വൃക്കകളും പേശികളും കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് തടസമാണ്. വിറ്റാമിന്‍ ഡിയാണ് ശരീരത്തില്‍ കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത്. എന്നാല്‍, ഇതിന്റെ കുറവ് കാരണം ശരീരത്തില്‍ വേദനയുണ്ടാകുകയും ഇത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. 

അമിതഭാരം

publive-image

അമിതഭാരം ശരീരത്തിന്റെ ഭാരം നമ്മുടെ ഓരോ അവയവത്തിലും അമിത സമ്മര്‍ദ്ദം ചെലുത്താന്‍ കാരണമാകുന്നു. പലപ്പോഴും കൈകളിലും കാലുകളും കഴുത്തിലുമുണ്ടാകുന്ന ഇത്തരം സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. ഇതെല്ലാം രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുന്ന സമയത്ത് നിങ്ങളെ കൂടുതല്‍ ബാധിക്കും. ശരീരഭാരം കൃത്യമായി നിലനിര്‍ത്തുകയെന്നതാണ് ഇതിനുള്ള മാര്‍ഗ്ഗം.

അനീമിയ

publive-image

ശരീരത്തില്‍ വിളര്‍ച്ചയുള്ളവരിലും ഇതേ പ്രശ്നം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ചുവന്ന രക്താണുക്കള്‍ ഇല്ലാതിരിക്കുമ്പോഴാണ് അനീമിയ പോലുള്ള അവസ്ഥകളുണ്ടാകുന്നത്. ഇത് മൂലം രക്തകോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കില്ല. ഇതിന്റെ ഫലമായി ക്ഷീണവും തളര്‍ച്ചയുമുണ്ടാകും. ഇത് ശരീരത്തിന് വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്നു. ഇത്തരം തളര്‍ച്ച മാറാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കണം.

മെത്ത മോശമാണെങ്കില്‍ 

publive-image

കിടക്കുന്ന മെത്ത ഉറക്കത്തെയും ശരീരത്തിന്റെ വേദനകളെയും സ്വാധീനിക്കും. പലപ്പോഴും ഗുണനിലവാരമില്ലാത്ത മെത്തയില്‍ കിടന്നുറങ്ങുന്നത് കൂടുതല്‍ അപകടമുണ്ടാക്കുന്ന ഒന്നാണ്. പ്രധാനമായും നല്ലൊരു ശതമാനം ആളുകളിലും ശരീരവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത്.

മെത്ത മോശമാണെങ്കില്‍ കിടക്കുന്ന മെത്തയും ഉറക്കത്തേയും ശരീരത്തിന്റെ വേദനകളെയും സ്വാധീനിക്കും. പലപ്പോഴും ഗുണനിലവാരമില്ലാത്ത മെത്തയില്‍ കിടന്നുറങ്ങുന്നത് കൂടുതല്‍ അപകടമുണ്ടാക്കും. ഇതാണ് പ്രധാനമായും നല്ലൊരു ശതമാനം ആളുകളിലും ശരീരവേദനയുടെ പ്രധാന കാരണം.

Advertisment