New Update
കൊച്ചി: വിനോദസഞ്ചാര ബോട്ടിന് തീ പിടിച്ചു. കൊച്ചിയിൽ തന്തോന്നിതുരുത്തിൽ വച്ച് ഐലന്‍റ് ഡി കൊച്ചി എന്ന വിനോദസഞ്ചാര ബോട്ടിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴാണ് അതിവേഗം തീ പടർന്ന് പിടിച്ചത്.
Advertisment
/sathyam/media/post_attachments/YAqTLW6Vaxht64GLRc6v.jpg)
തീപിടിത്തത്തിൽ ബോട്ട് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മുളവുകാട് പോലീസും ഒപ്പം തീരദേശ പോലീസും സ്ഥലത്തെത്തി.
ഒടുവിൽ നാട്ടുകാരുടെ കൂടെ സഹായത്തോടെയാണ് തീയണച്ചത്. സംഭവത്തിൽ മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us