പാഞ്ഞെത്തി കൊലയാളി തേനീച്ചകൾ ആക്രമണത്തിൽ വികലാംഗനായ അറുപതുകാരനും വളർത്തുനായയ്ക്കും ഗുരുതര പരിക്ക്

author-image
neenu thodupuzha
New Update

കൂട്ടത്തോടെ ഇളകിയെത്തിയ കൊലയാളി തേനീച്ചകളുടെ ആക്രണത്തിൽ അരിസോണ സ്വദേശിയായ അറുപതുകാരനും  വളർത്തു നായയ്ക്കും ഗുരുതരപരിക്ക്. 250ലേറെ തവണയാണ് തേനീച്ചകളുടെ കുത്ത് ഇദ്ദേഹത്തിന് ഏറ്റത്.

Advertisment

ഒരു കാലുമാത്രമുള്ള അദ്ദേഹത്തിന് വീവീൽച്ചെയറിലായതിനാൽ  രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. ഇദ്ദേഹം വീൽചെയറിൽ നിന്ന് നിലത്ത് വീണു പോകുകയായിരുന്നു. ഒടുവിൽ അഗ്നിശമനസേനാംഗങ്ങൾ എത്തി വെള്ളം ചീറ്റിച്ച് തേനീച്ചകളെ ഓടിക്കുകയായിരുന്നു.

publive-image

ശനിയാഴ്ച രാത്രി ഫ്ലോറൻസിന്റെ പ്രാന്തപ്രദേശത്ത് നടക്കാൻ പോയ ജോൺ ഫിഷറെയും അദ്ദേഹത്തിന്റെ നായ പിപ്പിനേയുമാണ് ആയിരത്തോളം തേനീച്ചകൾ ആക്രമിച്ചത്. ഏകദേശം എട്ടുവർഷം മുമ്പാണ് അണുബാധയേറ്റ് ജോൺ ഫിഷറുടെ ഒരു കാൽ നഷ്ടമായത്.

ധരിച്ചിരുന്ന ഷർട്ട് കൊണ്ട് തലമൂടി നിലത്തൂകൂടി ഇഴഞ്ഞ ഇദ്ദേഹത്തിന് ഒരു തരത്തിലും രക്ഷപ്പെടാൻ കഴിയാതെ വരികയായിരുന്നു. 250ലധികം തേനീച്ചക്കുത്തുകളാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഏറ്റത്. ഒപ്പമുണ്ടായിരുന്ന നായ പിപ്പിനും അമ്പതിലേറെ തവണ കുത്തേറ്റു. നായയുടെ നില ഗുരുതരമായി തുടരുകയാണ്.

ക്രൂരമായ ആക്രമണത്തിൽ കൈകളിലും കണ്ണുകളിലും വായയിലും ചെവിയിലും കാലുകളിലും ശരീരത്തിന്റെ പുറകിലും കുത്തുകൾ ഏറ്റിട്ടുണ്ട്. കൂടാതെ വീൽചെയർ മറിഞ്ഞതിനെത്തുടർന്ന് നിലത്ത് വീണും മുറിവുകളുണ്ടായി. ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment