New Update
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര - സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. പത്തനംതിട്ട, ഇടുക്കി , ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Advertisment
/sathyam/media/post_attachments/XO44uANXcoDF03ejXQGW.jpg)
സംസ്ഥാനത്തെമ്പാടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോരമേഖലയിൽ മാത്രമല്ല, മറിച്ച് തീരപ്രദേശങ്ങളിലും ഇടനാടുകളിലും ഇന്നും നാളെയും മഴ ലഭിക്കും. കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us