ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനോട് ബസിൽ മോശം പെരുമാറ്റം; കാഞ്ഞിരംകുളം സ്വദേശി കസ്റ്റഡിയിൽ

author-image
neenu thodupuzha
New Update

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ പീഡനശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

publive-image

ഇന്നലെ രാത്രി 10ന്  കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ്  പരാതി.

യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും ഇവരെത്തി ബസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ പോലീസിന് കൈമാറി.

Advertisment