New Update
ഷാര്‍ജ: യുഎഇയില്‍ ജോലി ചെയ്‍തിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം മരിച്ചു. മലപ്പുറം താനാളൂര്‍ പകരയിലെ പരേതനായ നന്ദനില്‍ അലിയാമുട്ടി ഹാജിയുടെ മകന്‍ മൊയ്‍ദീന്‍കുട്ടി(46)യാണ് മരിച്ചത്. ഷാര്‍ജയില്‍ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
Advertisment
/sathyam/media/post_attachments/SEvzCor0dcVvB8Z2zjmF.webp)
വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു. ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us