New Update
തിരുവനന്തപുരം: ചിറയന്‍കീഴ് പെരുമാതുറ ഒറ്റപ്പനയില്‍ എട്ടു പേരെ തെരുവുനായ കടിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. ഒറ്റപ്പന സ്വദേശികളായ നാസ് (50), നദിയ (23), സഫീന (40), നിസാര്‍ (50), ഹസീന (40), റാഫി (41), സൈനബ (65), ബിലാല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച നായയെ കണ്ടെത്താനായില്ല.
Advertisment
/sathyam/media/post_attachments/uJtMdsthIBSNUxvAAyHr.jpeg)
വീടിന് പുറത്തു നില്‍ക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആദ്യം നായ കടിച്ചത്. ഇവരുടെ നിലവിളി കേട്ട് രക്ഷിക്കാന്‍ ഓടിയെത്തിയവരെയും നായ ആക്രമിച്ചു. വഴിയില്‍ നിന്നവരെയെല്ലാം നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
പലര്‍ക്കും ശരീരമാകെ കടിയേറ്റു. പരിക്കേറ്റ എട്ടു പേരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us