New Update
കോട്ടയം: നട്ടാശേരിയില്‍ നിയന്ത്രണംവിട്ട ചരക്കുലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ക്കു പരുക്ക്. എസ്.എച്ച്. മൗണ്ട് പുത്തന്‍പുരയില്‍ കാരുണ്യ (20), അരുണ്‍ (16)എന്നിവര്‍ക്കാണു പരുക്കേറ്റത്. എം.സി. റോഡില്‍ നട്ടാശേരിയിലായിരുന്നു അപകടം.
Advertisment
/sathyam/media/post_attachments/DdKGmIIqryhB2G5PJiWi.webp)
അപകടത്തില്‍ പരുക്കേറ്റ കാരുണ്യയെയും അരുണിനെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും കാലിനാണു പരുക്കേറ്റത്.
നട്ടാശേരിയിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം സ്‌കൂട്ടറില്‍ കയറവെ പിന്നില്‍ നിന്നു നിയന്ത്രണംവിട്ടു വന്ന ചരക്കു വാഹനം ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സമീപത്തെ വര്‍ക്ക്‌ഷോപ്പിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലും ലോറി ഇടിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us