തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് വിധേയനാക്കിയെന്ന കേസില്‍ സി.ഐയ്ക്ക് പിരിച്ചു വിടല്‍ നോട്ടീസ്. അയിരൂര്‍ മുന്‍ സി.ഐ ജയസനലിനാണ് സംസ്ഥാന പോലീസ് മേധാവി നോട്ടീസ് നല്‍കിയത്.
/sathyam/media/post_attachments/n5jQ8c7uBop7NjM3Q3vp.jpg)
സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഹിയറിങ്ങടക്കം നടത്തും. അരൂര്‍ സി.ഐ ആയിരിക്കവെയാണ് കേസിനാസ്പഥമായ സംഭവം.
പോക്‌സോ കേസിലെ പ്രതി ഒഴിവിലിരിക്കെ വിദേശത്തേക്ക് കടന്നു. ഇയാളെ വിദേശത്തുനിന്ന് വരുത്തി നാലു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 50,000 രൂപ പ്രതിയില്‍നിന്ന് വാങ്ങുകയും ചെയ്തു.
രാത്രിയില്‍ താമസ സ്ഥലത്തെത്തിച്ച് സ്വവര്‍ഗ ലൈംഗികതയ്ക്ക് വിധേയനാക്കിയെന്നും പരാതിയില്‍ പറയുന്നു. അടുത്ത ദിവസമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പ്രതിയുടെ പരാതിയില്‍ പറയുന്നു. സംഭവം അന്വേഷിച്ച് റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം ജയസനലിലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us