New Update
ഗുഹാവത്തി: ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി ഒന്നര കോടി തട്ടിയ കേസില്‍ അസമിലെ വനിതാ ബി.ജെ.പി. നേതാവ് അറസ്റ്റില്‍.
Advertisment
കര്‍ബി അംഗ്ലോങ്ങില്‍ ബി.ജെ.പിയുടെ കിസാന്‍ മോര്‍ച്ച സെക്രട്ടറി മുണ്‍ എംഗ്ടിപിയെയും കൂട്ടാളിയെയുമാണ് ദിഫുവില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അസം സര്‍ക്കാരിന്റെ തൊഴില്‍മേളയില്‍ കേന്ദ്ര മന്ത്രി അമിത് ഷാ നിയമനക്കത്തുകള്‍ വിതരണം ചെയ്ത വ്യാഴാഴ്ചയാണ് അറസ്റ്റുണ്ടായത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സര്‍മയുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ പണം വാങ്ങിയതെന്ന് കബളിക്കപ്പെട്ടവര്‍ മാധ്യമങ്ങളോട് പറഞ്ഞു.