അമേരിക്കയിലെ ശിവഗിരി ആശ്രമ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഇന്ന് 

author-image
neenu thodupuzha
New Update

വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും മേയ് 27/ 28 തീയതികളിൽ വിഷംഗ്ടൺ ഡി സി യിൽ നടക്കും.

Advertisment

publive-image

ലോകത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന വാഷിംഗ്ടൺ ഡി.സിയിലെ വൈറ്റ് പ്ലെയിനിൽ മാർഷ്വൽ റോഡിനു സമീപം ഒന്നേകാൽ ഏക്കർ സ്ഥലത്താണ് ആ ശ്രമം സ്ഥിതി ചെയ്യുന്നത്.

publive-image

മഹാഗുരുവിന്റെ ധന്യസ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന ആശ്രമം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടുമെന്ന് ശിവഗിര മഠത്തിലെ സന്യാസിവര്യനായ ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ അറിയിച്ചു.

publive-image

ശിവഗിരി മഠത്തി സന്യാസിവര്യൻമ്മാരായ ശ്രീമദ്. ബോധിതീർത്ഥ ശ്രീമദ്.ശങ്കരാനന്ദ എന്നി സ്വാമിമാർ ചടങ്ങിന് നേതൃത്വം നൽകും.

publive-image

പ്രസിഡന്റ് ശിവദാസൻ മാധവൻ ചാന്നാർ ജന:സെക്രട്ടറി മിനി അനിരുദ്ധൻ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഭാരവാഹികളും പങ്കെടുക്കും.

Advertisment