New Update
കോഴിക്കോട്: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ. മാവൂർ കണക്കന്മാർകണ്ടി വിനീതി(35)നെയാണ് അറസ്റ്റ് ചെയ്തത്. മാവൂർ ഭാഗത്തെ ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് വിൽക്കാനായി കൊണ്ടുവന്ന മദ്യമായിരുന്നിത്.
Advertisment
വടകര ദേശീയപാതയിൽ പാർക്കോ ഹോസ്പിറ്റലിനു മുന്നിൽ നിന്നാണ് വാഹന പരിശോധനയ്ക്കിടയിൽ മദ്യം പിടിച്ചെടുത്തത്. പലതവണ ഇയാൾ മാഹിയിൽ നിന്നും മദ്യം കടത്തിയിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. പ്രതിയെ വടകര കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.