New Update
കോഴിക്കോട്: പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് അറസ്റ്റ് ചെയ്തത്.
Advertisment
18കാരിയായ യുവതിയാണ് പരാതി നല്‍കിയത്. ആറാം തീയതിയാണ് പരിശീലനത്തിനിടെ ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് 25-ാം തീയതിയും യുവതിക്ക് നേരെ ലൈംഗിക അതിക്രമുണ്ടായതായി പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത അനില്‍കുമാറിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.