New Update
ചേര്‍ത്തല: നഗരത്തില്‍ വില്‍പ്പനക്ക് എത്തിച്ച ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോട്ടയം മീനച്ചില്‍ രാമപുരം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൂട്ടുങ്കല്‍ വീട്ടില്‍ മിഥുന്‍ കെ. ബാബു (24), കടനാട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ പാടിയപ്പള്ളി വീട്ടില്‍ അമല്‍ സുരേന്ദ്രന്‍ (27) എന്നിവരെയാണ് പിടികൂടിയത്.
Advertisment
എക്‌സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്.
ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന്ധ്രയില്‍ നിന്നും ഇവര്‍ പല തവണ കഞ്ചാവ് കടത്തിയിട്ടുള്ളതായും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.