New Update
തിരുവനന്തപുരം: അയല്‍വാസിയായ 10 വയസുകാരിയെ അശ്‌ളീല വീഡിയോ കാണിച്ച് പീഡിപ്പിച്ചയാള്‍ക്ക് എട്ടു വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും. വെഞ്ഞാറമൂട് സ്വദേശി സുധി(32)നെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്.
Advertisment
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം. 2021 ഫെബ്രുവരി 18ന് രാത്രിയാണ് സംഭവം. മൂത്രമൊഴിക്കാനായി മുറ്റത്തിറങ്ങിയ കുട്ടിയെ അയല്‍വാസിയായ പ്രതി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്. മകളെ തെരഞ്ഞ് പുറത്തിറങ്ങിയ മാതാപിതാക്കള്‍ പ്രതിയുടെ വീട്ടിലെത്തി. കുട്ടിയുടെ അച്ചനും പ്രതിയുമായി പിടിവലിയുണ്ടായി.
പ്രതി മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രാസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, എം. മുബീന, ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി.