New Update
മലപ്പുറം: ഹോട്ടൽ ഉടമ സിദ്ദീഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. കസ്റ്റഡി ലഭിച്ചാൽ പ്രതികളായ ഷിബിലി, ആഷിക്, ഫർഹാന എന്നിവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.
Advertisment
കൊലപാതകം നടന്ന ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്.
രക്ഷപെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.
പെരിന്തൽമണ്ണയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ ഷിബിലി പരിചയപ്പെട്ട ആസാം സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലേക്കാണ് പ്രതികൾ കടക്കാൻ ശ്രമിച്ചത്.