വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി യുവതിയെ കയറി പിടിച്ച  ഫുഡ് ഡെലിവറി നടത്തുന്നയാൾ അറസ്റ്റിൽ

author-image
neenu thodupuzha
New Update

തിരുവനന്തപുരം: വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിയെ കയറി പിടിച്ച കേസില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടില്‍ രതീഷാ(32)ണ് അറസ്റ്റിലായത്.

Advertisment

publive-image

ബുള്ളറ്റില്‍ ഫുഡ് ഡെലിവറിക്കെത്തിയ ഇയാള്‍ വീടിന്റെ മുറ്റം തൂക്കുകയായിരുന്ന യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ച ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയില്‍ പോയ യുവതിയുടെ പുറകെ പോയി അവരെ കയറി പിടിക്കുകയായിരുന്നു.

വീടിന്റെ മുന്‍വശത്ത് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രതീഷ് സമാനമായ രീതിയില്‍ ഉപദ്രവിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisment