New Update
തൃശൂർ: കയ്പമംഗലത്ത് അമ്മയെയും വിദ്യാർത്ഥിയായ മകനെയും ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം ഗ്രാമലക്ഷ്മി റോഡിന് സമീപം കോലോത്തും പറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ(34), മകൻ മുഹമ്മദ് റിഹാൻ (12) എന്നിവരാണ് മരിച്ചത്.
Advertisment
കിടപ്പുമുറിയിൽ ഫൗസിയ കെട്ടിത്തൂങ്ങിയ നിലയിലും മുഹമ്മദ് റിഹാൻ കട്ടിലിലും മരിച്ച് കിടക്കുന്നതായുമാണ് കണ്ടത്. ഫൗസിയയുടെ ഭർത്താവ് മുഹമ്മദ് റാഫി വിദേശത്താണ്.
റാഫിയുടെ മാതാവും പിതാവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. റാഫിയുടെ പിതാവ് മുഹമ്മദ് പുറത്തു പോയി വൈകുന്നേരം ആറിന് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.
റാഫിയുടെ മാതാവ് ജമീല മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. കയ്പമംഗലം ഹിറ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് റിഹാൻ. മൃതദേഹങ്ങൾ നാളെ ഇൻക്വസ്റ്റ് നടത്തി നടപടികൾ പൂർത്തിയാക്കും.