മുഖം, കണ്‍പീലികള്‍, മുടി, പുരികങ്ങള്‍, മൂക്ക്, ചുണ്ടുകള്‍ പുഞ്ചിരിച്ച നിലയില്‍, ഒഴുകിയെത്തിയ ജനം ഒന്നടങ്കം വിളിച്ചത്  'മിസൗറിയിലെ അത്ഭുത'മെന്ന്; മരിച്ച് നാല് വര്‍ഷത്തിനുശേഷം ശവപ്പെട്ടി തുറന്നപ്പോള്‍ കണ്ടത് കന്യാസ്ത്രീയുടെ അഴുകാത്ത മൃതദേഹം

author-image
neenu thodupuzha
New Update

ടെക്‌സാസ്: മരിച്ച് നാല് വര്‍ഷത്തിന് ശേഷവും കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ മിസോറി പട്ടണത്തിലെ ആശ്രമത്തിലേക്ക് മൃതദേഹം കാണാന്‍ ജനങ്ങളുടെ ഒഴുക്ക്.

Advertisment

സിസ്റ്റര്‍ വിലെല്‍മിന ലങ്കാസ്റ്റര്‍ എന്ന കത്തോലിക്കാ കന്യാസ്ത്രീയുടെ മൃതദേഹമാണ് നാല് വര്‍ഷമായിട്ടും അഴുകാതെയിരിക്കുന്നത്. ശവപ്പെട്ടി തുറന്നപ്പോള്‍ മൃതദേഹം അഴുകിയതിന്റെ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. എംബാം ചെയ്യാതെ സാധാരണ മരത്തടി ശവപ്പെട്ടിയില്‍ സംസ്‌കരിച്ചതിനാല്‍ അസ്ഥികള്‍ മാത്രമേയുണ്ടാകൂവെന്നാണ് പ്രതീക്ഷിച്ചതെന്ന് സെമിത്തേരിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

publive-image

മുഖത്ത് കുറച്ച് അഴുക്കുണ്ടായിരുന്നു. അവിടെ മെഴുക് മാസ്‌ക് വച്ചു. കണ്‍പീലികള്‍, മുടി, പുരികങ്ങള്‍, മൂക്ക്, ചുണ്ടുകള്‍ പുഞ്ചിരിച്ച നിലയിലുമായിരുന്നു. മൃതദേഹത്തില്‍ നനവുണ്ടായിട്ടും ഇത്രയും വര്‍ഷം കേടുപാടുകള്‍ സംഭവിക്കാത്തത് വിവരമറിഞ്ഞ ഓരോ ആളുകളിലും അത്ഭുതമുളവാക്കി.

2019 മെയ് 29ന് 95-ാം വയസിലായിരുന്നു  കന്യാസ്ത്രീയുടെ മരണം. തടികൊണ്ട് നിര്‍മിച്ച ശവപ്പെട്ടിയിലാണ് അടക്കം ചെയ്തത്. മഠം സ്ഥിതി ചെയ്യുന്ന സെമിത്തേരിയില്‍ അടക്കാനായി മൃതദേഹം കഴിഞ്ഞ മെയ് 18ന് കുഴിച്ചെടുത്തപ്പോഴാണ് വിചിത്ര സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.

'മിസൗറിയിലെ അത്ഭുത'മെന്ന് പലരും സംഭവത്തെ വിളിച്ചു. സമഗ്രമായ അന്വേഷണത്തിനായി മൃതദേഹം സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് പള്ളി അധികൃതര്‍ അറിയിച്ചു.

എന്നാല്‍, മരണശേഷം ഏതാനും വര്‍ഷങ്ങളില്‍ ചില ശരീരം അഴുകാതിരിക്കുന്നത് അസാധാരണമല്ലെന്ന് ചില വിദഗ്ധരും അഭിപ്രായപ്പെട്ടു.  സംസ്‌കാരത്തിന് ശേഷം മൃതദേഹങ്ങള്‍ അപൂര്‍വ്വമായി പുറത്തെടുക്കുന്നതിനാല്‍ ഇത് എത്ര സാധാരണമാണെന്ന് പറയാന്‍ പ്രയാസമാണെന്ന് വെസ്റ്റേണ്‍ കരോലിന യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും ഫോറന്‍സിക് ആന്ത്രോപോളജി ഡയറക്ടറുമായ നിക്കോളാസ് വി. പാസലാക്വാ പറഞ്ഞു.

മനുഷ്യാവശിഷ്ടങ്ങള്‍ നന്നായി സംരക്ഷിക്കപ്പെട്ട നിരവധി കേസുകളുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി യൂറോപ്പിലെ ബോഗ് ബോഡികള്‍ പോലെയുള്ള വസ്തുക്കളും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ബാക്ടീരിയകളുടെ വളര്‍ച്ചയും പ്രവേശനവും തടസപ്പെടുത്തുന്ന അന്തരീക്ഷത്തിലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Advertisment