സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും പോക്‌സോ കേസിൽ അറസ്റ്റിൽ; സംഭവം പുറത്തായത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ

author-image
neenu thodupuzha
New Update

മലപ്പുറം: ആറ് മാസമായി പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും പോക്‌സോ കേസിൽ അറസ്റ്റിൽ.

Advertisment

publive-image

ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സ്‌കൂളിൽ നടന്ന  കൗൺസിലിങ്ങിലാണ്  സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.

മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ, ചിറക്കൽ എസ്‌ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിരഞ്ഞ് പോലീസ് എത്തിയെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ് സ്റ്റോപ്പിൽ നിന്ന് വേഷം മാറിയെത്തിയ അന്വേഷണസംഘം തന്ത്രപരമായാണ് വലയിലാക്കിയത്.

അടൂരിൽ ജോലി ചെയ്യുന്ന അയ്യപ്പന്റെ മകൻ വിഷ്ണു സംഭവമറിഞ്ഞു മൊബൈൽ ഫോൺ ഓഫാക്കി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും അടൂർ പൊലീസിന്റെ സഹായത്തോടെ വിഷ്ണുവിനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ പ്രകാരം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Advertisment