New Update
കൊല്ലം: അഞ്ചലില്‍ പട്ടാപ്പകല്‍ യുവാവിനെ വീടിനുള്ളില്‍ കെട്ടിയിട്ട് 35 ലക്ഷം രൂപയാണ് കവര്‍ന്നത്.
Advertisment
അഞ്ചല്‍ കൈപ്പള്ളി സ്വദേശി സിബിൻഷായെ കെട്ടിയിട്ടാണ് നാല്‍വര്‍സംഘം ഇയാളുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ അഞ്ചല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിബിൻഷായുടെ പിതാവ് നസീര്‍ പളളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ഈ സമയം നാലംഗ സംഘം വീട്ടിനുള്ളില്‍ കടന്ന് സിബിൻഷായെ കെട്ടിയിട്ട് മുളകുപൊടി വിതറി കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ കവരുകയായിരുന്നു.