കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോഴിക്കോട് നടക്കാവ് ബിലാത്തിക്കുളം താനിക്കുന്നത്ത് പറമ്പ് ലക്ഷ്മിഹൗസില്‍ രാജേഷിന്റെയും സുനിതയുടെയും മകന്‍ അമലാ(18)ണ് മരിച്ചത്. കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയാണ് അമല്‍.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അമലും മൂന്നു സുഹൃത്തുക്കളും രണ്ട് സ്‌കൂട്ടറുകളിലായി ഇവിടെയെത്തിയത്. നീന്തല്‍ കാര്യമായി വശമില്ലാത്ത അമല്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെ കയത്തില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി മുങ്ങിയെടുത്ത് കരയ്ക്കുകയറ്റി. തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുക്കത്തുനിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും കോടഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു.