മലപ്പുറം: തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദീഖിനെ ഹണിട്രാപ്പില്‍ കുരുക്കി കൊലപ്പെടുത്തിയ പ്രതികളിലൊരാളായ ഫര്‍ഹാനയ്ക്ക് 18 വയസായത് എട്ടു ദിവസം മുമ്പ്. ഫര്‍ഹാനയുടെ ഔദ്യോഗിക രേഖകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഈ കാര്യം വ്യക്തമായത്. എട്ടു ദിവസം മുമ്പാണു കൊലപാതകം നടന്നിരുന്നതെങ്കില്‍
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ആക്ട് പ്രകാരം ഫര്‍ഹാനയ്ക്ക് കേസില്‍ ഇളവ് ലഭിക്കുകയും ജയിലില്‍ പോകുന്നതിന് പകരം ദുര്‍ഗുണ പാഠശാലയിലേക്കു മാറ്റുകയും ചെയ്യുമായിരുന്നെന്നും പോലീസ് അറിയിച്ചു.
/sathyam/media/post_attachments/0AbciiKdBbxaccwNyXPH.jpg)
ഫര്‍ഹാനയും മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സ്ഥിരമായ എം.ഡി.എം.എ. ഉപയോഗിച്ചിരുന്നു. ഇതും പ്രതികള്‍ക്കു കൊലപാതകത്തിന് പ്രേരണയായെന്നാണ് പോലീസിന്റെ നിഗമനം. തെളിവുകള്‍ പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ച ശേഷം അന്നു പുലര്‍ച്ചെവരെ കാറിലിരുന്നു പ്രതികള്‍ എം.ഡി.എം.എ. ഉപയോഗിച്ചിരുന്നു. സിദ്ദീഖിന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് എടുത്ത പണമാണ് അന്നു എം.ഡി.എം.എ. വാങ്ങാന്‍ ഉപയോഗിച്ചതെന്നും ഫര്‍ഹാനയുടെ മൊഴിയുണ്ട്.
ഷിബിലിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഫര്‍ഹാന സിദ്ദീഖുമായി ഫോണില്‍ ലെംഗികവിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. എന്നാല്‍, ഹോട്ടലിലെത്തി
ലൈംഗിക ബന്ധത്തിനു തയാറാകാതെ അഞ്ചുലക്ഷം രൂപ വാങ്ങിച്ചുമുങ്ങാനായിരുന്നു നീക്കം. എന്നാല്‍,
ആവശ്യം കഴിഞ്ഞാല്‍ പണം നല്‍കാമെന്ന രീതിയില്‍ സംസാരം വന്നപ്പോഴാണു സംഭവം കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പ്രതികളുടെ മൊഴി.
പ്രാഥമികാന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ പോലീസിനും ലഭിച്ചിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കള്‍, സിദ്ദീഖിന്റെ കാര്‍ ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെത്തിയിരുന്നു.