ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഞാൻ സിനിമയിലെത്തുന്നത്, സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഭ്രാന്തനാണെന്ന് പറയും, അങ്ങനത്തെ കുറേ സാധാരണക്കാരുടെ ഇടയില്‍ ജീവിച്ചു വന്നയാളാണ് ഞാന്‍, അതുകൊണ്ട് എന്റെ ആഗ്രഹമെല്ലാം കുറേ കാലം ഞാന്‍ മനസില്‍ വച്ചു; സ്വാഭാവികമായും ചാന്‍സ് ചോദിക്കലുണ്ടായിരുന്നെന്നും ടൊവിനോ

author-image
neenu thodupuzha
New Update

മലയാളത്തിലെ യുവനടന്‍മാരില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലാണ് താരം ആദ്യം അഭിനയിക്കുന്നത്. എബിസിഡിയിലെ വില്ലന്‍ വേഷത്തിലൂടെയും എന്നു നിന്റെ മൊയ്തീനിലും ശ്രദ്ധിക്കപ്പെട്ട ടൊവിനോ 2016ല്‍ ഗപ്പി എന്ന സിനിമയിലൂടെയാണ് നായകനാകുന്നത്.

Advertisment

publive-image

സിനിമയുമായി ബന്ധപ്പെട്ട ഒരാളുടെ പോലും ഫോണ്‍ നമ്പര്‍ പോലുമില്ലാതെ, ആരുടെയും സഹായമോ, പിന്തുണയോ ഇല്ലാതെയാണ് സിനിമയിലെത്തിയതെന്നും അവസരങ്ങള്‍ക്കായി ഒരുപാട് അലഞ്ഞിരുന്നെന്നും ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഇവിടെവരെയെത്തിയതെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ് ടൊവിനോ.

publive-image

ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. ചെറുപ്പം മുതലേ ആഗ്രഹമായിരുന്നു സിനിമ. ഒരു സാധാരണക്കാരന്, സിനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒരാള്‍ക്ക് സിനിമ ആഗ്രഹിക്കാന്‍ പറ്റുമോ എന്നൊരു സംശയമുണ്ടായിരുന്നു. സിനിമയിലുള്ള ഒരാളുടെ പോലും, ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറിന്റെയോ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെയോ ഒരു ലൈറ്റ് ബോയിയുടെ പോലും ഫോണ്‍നമ്പര്‍ ഇല്ലാതെയാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നത്. അപ്പോള്‍ പിന്നെ സിനിമയിലേക്ക് എത്തിപ്പെടാന്‍ എനിക്ക് പ്രത്യേകിച്ച് വഴികളൊന്നും അറിയില്ലായിരുന്നു.

publive-image

അതുകൊണ്ടുതന്നെ എന്റെ ആഗ്രഹമെല്ലാം കുറേ കാലം ഞാന്‍ മനസില്‍ വച്ചു. എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഭ്രാന്തനാണെന്ന് പറയുന്ന, അല്ലെങ്കില്‍ അങ്ങനത്തെ കുറേ സാധാരണക്കാരുടെ ഇടയില്‍ ജീവിച്ചു വന്നയാളാണ് ഞാന്‍. അപ്പോള്‍ ഇങ്ങനെ ഒരു ആഗ്രഹമുണ്ടായപ്പോള്‍ സ്വാഭിവകമായും ചാന്‍സ് ചോദിക്കലുമുണ്ടായിരുന്നു. ഡയറക്ട് സിനിമയിലേക്ക് എത്തുകയെന്നത് ബുദ്ധിമുട്ടായിരുന്നു.

publive-image

പ്രത്യേകിച്ച് ഒരു ബാക്ക്ഗ്രൗണ്ടില്ലാത്ത ഒരാള്‍ക്ക്. പിന്നെയുണ്ടായിരുന്ന ഒരു ഓപ്ഷന്‍ എന്നു പറയുന്നത് ഷോര്‍ട്ട്ഫിലിമുകള്‍ ചെയ്യുകയെന്നതായിരുന്നു. അതുവഴി ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കുക. അതാണ് ആദ്യം ചെയ്തത്. അങ്ങനെയാണ് ഞാന്‍ ഇതിലേക്ക് വരുന്നത്.

publive-image

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുമ്പോഴായിരുന്നു മോഡലിങ്ങും ഷോര്‍ട്ട് ഫിലിമും ചെയ്ത് തുടങ്ങിയത്. അടുത്തിടെ ടൊവിനോ ആദ്യ കാലങ്ങളില്‍ അഭിനയിച്ച സ്‌നേഹപൂര്‍വം എന്ന ഷോര്‍ട്ട് ഫിലിമും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Advertisment