ഭാര്യയുടെ സമ്മതമില്ലാതെ കുട്ടികളെ കടത്തികൊണ്ടു പോയ പിതാവ് കസ്റ്റഡിയില്‍

author-image
neenu thodupuzha
New Update

കൊച്ചി: ഭാര്യയുടെ സമ്മതമില്ലാതെ കുട്ടികളെ കടത്തികൊണ്ടു പോയ പിതാവ് കസ്റ്റഡിയില്‍. കൊല്ലം, കൊട്ടാരക്കര, വാളകം പൂവനത്തുമ്പള പൂത്തന് വീട്ടില്‍ സന്തോഷ് കുമാറി(49) നെയാണ് ചേരാനെല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കൊപ്പം താമസിക്കുന്ന പങ്കാളിയായ കൊച്ചി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment

ഇരുവരും നിയമപരമായി വിവാഹിതരായിട്ടില്ലെന്ന് ചേരാനെല്ലൂര്‍ പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന ഇടപ്പള്ളി കുന്നുംപുറത്തെ വീട്ടിലെത്തി രണ്ടരയും, ഒന്നര വയസും പ്രായമുള്ള കുട്ടികളെ പിതാവായ സന്തോഷ്‌കുമാര്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

publive-image

രാത്രി ഏറെ വൈകിയിട്ടും സന്തോഷ്‌കുമാറും രണ്ടു കുട്ടികളും എത്താത്തതിനെ തുടര്‍ന്ന് യുവതി ഫോണ്‍ ബന്ധപ്പെട്ടെങ്കിലും പ്രതി കുട്ടികളെ തിരിച്ചെത്തിക്കാന്‍ തയ്യാറായില്ല. കൂടാതെ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് യുവതി പരാതിയുമായി ചേരാനെല്ലൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. യുവതി ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ചേരാനെല്ലൂര്‍ എസ്.ഐ തോമസിന്റെ നേതൃത്വത്തിലുള്ള

പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മരടിലുണ്ടെന്ന് വ്യക്തമായി. സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മരടില്‍ നിന്നും സാഹസികമായി പിടികൂടിയത്.

കുട്ടികളെ ചൈല്‍ഡ് ലൈന്റെ നിര്‍ദ്ദേശപ്രകാരം മാതാവിന് വിട്ടുകൊടുത്തു. ചേരാനെല്ലൂര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം. കൂടുതല്‍ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ചേരാനെല്ലൂര്‍ പോലീസ് അറിയിച്ചു.

Advertisment