വ്യക്തി വൈരാഗ്യം; എരുമേലിയിൽ യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റില്‍

author-image
neenu thodupuzha
New Update

എരുമേലി:യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. എരുമേലി ടൗണ്‍ ഭാഗത്ത് ആറ്റാത്തറയില്‍ വീട്ടില്‍ മുനീറി(32)നെയാണ് അറസ്റ്റു ചെയ്തത്.

Advertisment

publive-image

ഇയാള്‍ കഴിഞ്ഞ ദിവസം വൈകിട്ട് എരുമേലി കൊരട്ടി കെ.ടി.ഡി.സി. ഭാഗത്ത് വച്ച് ബൈക്കിലിരുന്നു സുഹൃത്തുമായി സംസാരിക്കുകയായിരുന്ന എരുമേലി വലിയമ്പലം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

ഇയാളും യുവാവും തമ്മില്‍ മുമ്പുണ്ടായ വാക്കു തര്‍ക്കത്തിന്റെ പേരില്‍ വിരോധം നിലനിന്നിരുന്നു.  ഇതിന്റെ ഭാഗമായാണ്  യുവാവിനെ ആക്രമിച്ചത്. പരാതിയെത്തുടര്‍ന്നു എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐമാരായ ജയപ്രസാദ്, രാജേഷ്,സുഭാഷ്, എ.എസ്.ഐ ബെന്നി ജേക്കബ്, സി.പി.ഓ മാരായ സിജി കുട്ടപ്പന്‍, ജിഷാദ് പി സലീം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Advertisment