ചത്തു കിടന്ന പൂച്ചയെ എടുത്തു മാറ്റാൻ ശ്രമിക്കവെ ഏണിയില്‍ നിന്നും കാല്‍ വഴുതി വീണ് മധ്യ വയസ്കന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

പത്തനംതിട്ട: വീടിന്‍റെ തട്ടിന് മുകളിൽ ചത്തു കിടന്ന പൂച്ചയെ എടുത്തു മാറ്റാൻ ശ്രമിച്ച മധ്യ വയസ്കൻ വീണു മരിച്ചു. പന്തളം ചേരിക്കല്‍ ഓതുകടവില്‍ പൂമംഗലത്ത് വീട്ടില്‍ ടിഎസ് പ്രസാദാ(53)ണ് മരിച്ചത്.

Advertisment

publive-image

ഞായറാഴ്ച രാത്രി മാങ്ങാല മുകടിയില്‍ സുകുമാരന്‍റെ ഉടമസ്ഥതയിലുള്ള മുകടിയില്‍ തുണ്ടില്‍ വീട്ടിലായിരുന്നു അപകടം. വീടിന്‍റെ മച്ചിനു മുകളില്‍ പൂച്ച ചത്തിരിക്കുന്നതായി വാടകയ്ക്കു താമസിക്കുന്ന സോമന്‍ പറയുകയായിരുന്നു.

പ്രസാദ് ഇവിടെത്തി പൂച്ചയെ എടുത്തു കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏണിയില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രസാദിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment